മംഗോളുകളുടെ ഇസ്ലാമാശ്ലേഷം 'കയറൂരി വിട്ട മൃഗങ്ങളെന്നപോല് നിര്‍ലജ്ജം കൊലവിളി നടത്തിയും ഭീതി പടര്‍ത്തിയും ആര്‍ത്തിപൂണ്ട പ്രാപ്പിടിയന്മാര് പ്രാവിന്‍കൂട്ടത്തെ ചെന്നക്രമിക്കുന്ന പോലെ, അല്ലെങ്കില്‍ രൗദ്രരായ ചെന്നായക്കൂട്ടങ്ങള്‍ ആട്ടിന്‍പറ്റങ്ങളെ അക്രമിക്കുന്ന പോലെ അവര്‍ നഗരത്തെ വലയം വെച്ചു. സ്വര്‍ണ്ണം തുന്നിച്ചേര്‍ത്തതും ആഭരണങ്ങള്‍ പതിച്ചതുമായ മെത്തകളും തലയണകളും തുണ്ടംതുണ്ടമായി കീറിയെറിയപ്പെട്ടു. ഹറമിലെ(അന്തഃപുരം) മറക്കുള്ളിലുണ്ടായിരുന്ന സ്ത്രീകള്‍ കളിപ്പാട്ടങ്ങള്‍ പോലെ തെരുവുകളിലൂടെയും ഇടവഴികളിലൂടെയും വലിച്ചിഴക്കപ്പെട്ടു.
ഹഫ്സ ആദില്‍ ചഗ്തായി|06 DEC 2025