
എന്നാല്‍ ഇതിന് വൈരുധ്യമായി, വിഗ്രഹഭഞ്ജകര്‍ എന്നതിനപ്പുറം പല മുസ്ലിംകളും പ്രവാചകരുടെയും മറ്റു പ്രതിഷ്ഠകളുടെയും സ്വര്‍ണ ബിംബങ്ങളെ ആരാധിക്കുന്നവരായി തന്നെ നിരൂപിക്കപ്പെടാറുണ്ട്.

എന്നാല്‍ ഇതിന് വൈരുധ്യമായി, വിഗ്രഹഭഞ്ജകര്‍ എന്നതിനപ്പുറം പല മുസ്ലിംകളും പ്രവാചകരുടെയും മറ്റു പ്രതിഷ്ഠകളുടെയും സ്വര്‍ണ ബിംബങ്ങളെ ആരാധിക്കുന്നവരായി തന്നെ നിരൂപിക്കപ്പെടാറുണ്ട്.

"കലീല വ ദിംന പ്രചാരം നേടിയ ലാന്‍ഡ്സ്കേപ്പിനെക്കുറിച്ച് പരിശോധന നടത്തുമ്പോള്‍, ബൈബിളിന് മാത്രമേ അത്രയും കൂടുതല്‍ പ്രചാരണം ലഭിച്ചിട്ടുള്ളൂ എന്ന് എഡ്ജര്‍ടണ്‍ പറഞ്ഞത് വ്യര്‍ഥമല്ലെന്ന് മനസ്സിലാകും.

'കയറൂരി വിട്ട മൃഗങ്ങളെന്നപോല് നിര്‍ലജ്ജം കൊലവിളി നടത്തിയും ഭീതി പടര്‍ത്തിയും ആര്‍ത്തിപൂണ്ട പ്രാപ്പിടിയന്മാര് പ്രാവിന്‍കൂട്ടത്തെ ചെന്നക്രമിക്കുന്ന പോലെ, അല്ലെങ്കില്‍ രൗദ്രരായ ചെന്നായക്കൂട്ടങ്ങള്‍ ആട്ടിന്‍പറ്റങ്ങളെ അക്രമിക്കുന്ന പോലെ അവര്‍ നഗരത്തെ വലയം വെച്ചു. സ്വര്‍ണ്ണം തുന്നിച്ചേര്‍ത്തതും ആഭരണങ്ങള്‍ പതിച്ചതുമായ മെത്തകളും തലയണകളും തുണ്ടംതുണ്ടമായി കീറിയെറിയപ്പെട്ടു. ഹറമിലെ(അന്തഃപുരം) മറക്കുള്ളിലുണ്ടായിരുന്ന സ്ത്രീകള്‍ കളിപ്പാട്ടങ്ങള്‍ പോലെ തെരുവുകളിലൂടെയും ഇടവഴികളിലൂടെയും വലിച്ചിഴക്കപ്പെട്ടു.

കാപ്പിരി ആത്മാക്കള്‍ തങ്ങളുടെ ഭാരിച്ച ചരിത്ര സ്മരണകള്‍ അയവിറക്കുന്നവര്‍ക്ക് സുകൃതം പകരുന്നവരായി തീരപ്രദേശങ്ങളില്‍ ഇന്നും അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്ന വിശ്വാസം പോലെ നിലവിലുള്ള ആഫ്രിക്കന്‍ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള ആരാധനാലയങ്ങളും ആഫ്രിക്കയുമായുള്ള കേരളത്തിന്റെ തീരദേശ ബന്ധം മനസ്സിലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

എഴുത്തുകാര്‍, ശൃംഗാരത്തിന്റെയും ആക്ഷേപത്തിന്റെയും രൂപങ്ങളിലൂടെ സ്ത്രീകളെ ചിത്രീകരിക്കുക വഴി വൃദ്ധകളായ സ്ത്രീകള്‍ ജ്ഞാനികളായിരുന്നുവെന്ന യാഥാര്‍ഥ്യത്തെ മറച്ചുവെക്കാന്‍കൂടിയാണ് അവര്‍ ശ്രമിക്കുന്നത്. ഏറ്റവും ചുരുങ്ങിയത്, ആദം ബൂര്സി ചെയ്തതുപോലെ ജ്ഞാനം, മന്ത്രവാദം പോലുള്ളവ സ്ത്രീകള്‍ക്കിടയില്‍ പങ്ക് വെക്കപ്പെട്ടിരുന്നെന്ന സത്യമെങ്കിലും പൊതുശ്രദ്ധയിലെത്തിക്കേണ്ടിയിരുന്നു.

എത്യോപ്യയില്‍ ആരെങ്കിലും 'എനിക്ക് കാപ്പി കുടിക്കാന്‍ ആരുമില്ല' എന്ന് പറഞ്ഞാല്‍ അവയെ അതിന്റെ ഭാഷാര്ഥത്തിലല്ല മനസ്സിലാക്കേണ്ടത്. മറിച്ച്, ആ വ്യക്തിക്ക് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന നല്ല സുഹൃത്തുക്കള്‍ ഇല്ല എന്നാണ് അര്‍ഥമാക്കുന്നത്.