വസന്തം വരിക തന്നെ ചെയ്യും
നെരൂദ ശുഭാപ്തനായി
നിങ്ങള്‍ക്ക് പൂക്കളെ അറുത്തുകളയാം
പക്ഷേ വസന്തം വരുന്നത് തടയാനാകില്ല
അയാള്‍ ഊറ്റം കൊള്ളുകയായിരുന്നു
പക്ഷേ കവീ,
ഒരു വസന്തവും ശാശ്വതമല്ലല്ലോ
വരുന്ന വസന്തം പോവുകയും ചെയ്യും
കൊല്ലുന്ന ശൈത്യവും
പൊള്ളുന്ന ഉഷ്ണവും വരും
ശിശിരം ചെടികളെ അസ്തിപജ്ഞരമാക്കും
അപ്പോള്‍?
ഞാന്‍ ചൊടിച്ചു
അന്ന് നമ്മള്
വസന്തത്തിന്റെ സ്മരണയാല്‍ പൂക്കും,
ഇന്നതിന്റെ പ്രതീക്ഷയില്‍
നാം തളിര്‍ക്കുന്ന പോലെ..
DEC 06, 2025•1 Min Read1 Views
